സംസ്ഥാന സർക്കാരിൻ്റെ സൗകര്യമുപയോഗിച്ച് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേടാണ്; വി മുരളീധരനെതിരെ മന്ത്രി ശിവൻകുട്ടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 2 April 2022

സംസ്ഥാന സർക്കാരിൻ്റെ സൗകര്യമുപയോഗിച്ച് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേടാണ്; വി മുരളീധരനെതിരെ മന്ത്രി ശിവൻകുട്ടി

കേന്ദ്രമന്ത്രിയായ വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി . വി മുരളീധരൻ സംസ്ഥാന സർക്കാർ നൽകുന്ന വാഹനവും പൊലീസ് സംവിധാനവും ഉപയോഗിച്ച് ബി ജെ പിയുടെ സമരം നടത്താൻ പോകുന്നു. ഇങ്ങിനെ ചെയ്യുന്നത് വളരെ മോശം കാര്യമാണ് എന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

അദ്ദേഹം ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക വാഹനവും മറ്റ് സംവിധാനവും ഉപേക്ഷിച്ച് ബി ജെ പിയുടെ വാഹനത്തിലാണ് കെ റെയിൽ വിരുദ്ധ സമരത്തിന് പോകേണ്ടത്. കെ റെയിലിന് ഇപ്പോൾ ജനങ്ങളുടെ പിന്തുണ ഏറുകയാണ്. സംസ്ഥാന സർക്കാരിൻ്റെ സൗകര്യമുപയോഗിച്ച് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേട് ആണ്.

ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി തന്നെ ഇറങ്ങുന്നത് അപൂർവ്വമാണ്. അതേപോലെ തന്നെ, കേന്ദ്ര മന്ത്രി എന്ന നിലയിൽ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരൻ ചെയ്യുന്നില്ലെന്നും വി ശിവൻ കുട്ടി അഭിപ്രായപ്പെട്ടു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/2HaQeEr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages