ജിഗ്നേഷ് മേവാനിയെ ഗുജറാത്തിൽ നിന്നും അസം പോലീസ് അറസ്റ്റ് ചെയ്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 21 April 2022

ജിഗ്നേഷ് മേവാനിയെ ഗുജറാത്തിൽ നിന്നും അസം പോലീസ് അറസ്റ്റ് ചെയ്തു

ഗുജറാത്തിലെ അറിയപ്പെടുന്ന ദളിത് നേതാവും, കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് ഗുജറാത്ത് പാലന്‍പുര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിനു പിന്നാലെ രാത്രി അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ ഇന്ന് അസമിലേക്ക് കൊണ്ടുപോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസമില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്നാണ് സൂചന.

അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം മേവാനിയുടെ ചില സമീപകാല ട്വീറ്റുകള്‍ തടഞ്ഞുവച്ചതായി ട്വിറ്റര്‍ തന്നെ അക്കൗണ്ടില്‍ കാണിക്കുന്നുണ്ട്. അതേസമയം, എഫ്ഐആറിന്റെയോ പൊലീസ് കേസിന്റെയോ പകര്‍പ്പ് ഇതുവരെ തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് മേവാനിയുടെ സഹായികള്‍ പറയുന്നു. മേവാനിയെ അറസ്റ്റ് ചെയ്ത അസം പൊലീസ് ഇന്ന് അഹമ്മദാബാദില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/GhIFuTN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages