
കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെത് രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ രാഷ്ട്രീയ സംസ്‌കാരത്തെ നരേന്ദ്ര മോദി മാറ്റിയതായും ഏകികൃത സിവിൽ കോഡ് സർക്കാർ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങൾക്ക് എല്ലാവർക്കും ഒരേ നീതി, ആരോടും പ്രീണനമില്ല എന്നതാണ് ബിജെപിയുടെ നയം. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാശി, മഥുര വിഷയങ്ങളിൽ കോടതിയാണ് തീരുമാനമുണ്ടാക്കേണ്ടത്. ഈ കാര്യത്തിൽ ഭരണഘടനാപരമായ എല്ലാ നടപടിയും ബിജെപി സ്വീകരിക്കും.
വളരെയധികം ഉത്തരവാദിത്തമുള്ള സർക്കാരാണ് ബിജെപി സർക്കാരെന്നും നദ്ദ അവകാശപ്പെട്ടു . കൂടാതെഇതിനു പുറമെ അടുത്ത 15 ദിവസങ്ങളിലെ പാർട്ടി പ്രചാരണത്തിന്റെ വിശദ വിവരങ്ങളും ജെ പി നദ്ദ അവതരിപ്പിച്ചു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/qCYGg01
via IFTTT
No comments:
Post a Comment