വിദേശ വസ്തുക്കളുടെ ഉപയോഗം കുറക്കണം; നാം സ്വാശ്രയ ഇന്ത്യയിലേക്കുള്ള പാതയിൽ: പ്രധാനമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 6 May 2022

വിദേശ വസ്തുക്കളുടെ ഉപയോഗം കുറക്കണം; നാം സ്വാശ്രയ ഇന്ത്യയിലേക്കുള്ള പാതയിൽ: പ്രധാനമന്ത്രി

വിദേശ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ പറഞ്ഞു.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട് ഒപ്പം വ്യവസായത്തെയും. ഇന്ന് ഓരോ ദിവസവും ഡസൻ കണക്കിന് സ്റ്റാർട്ടപ്പുകൾ ആണ് രജിസ്റ്റർ ചെയ്യുന്നത്. സ്വാശ്രയ ഇന്ത്യയിലേക്കുള്ള പാതയിലാണ് നമ്മൾ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

സർക്കാരിന്റെ ഇ-മാർക്കറ്റിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഏകദേശം 40 ലക്ഷത്തിലധികം വിൽപ്പനക്കാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഗവൺമെന്റ് ഇ-മാർക്കറ്റിലൂടെ വിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള ഉത്പാദകർ വരെ അവരുടെ ഉൽപ്പന്നങ്ങൾ സർക്കാരിന് നേരിട്ട് വിൽക്കാൻ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/1yfhjWv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages