ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; സോളോഗമി വിവാഹത്തിനൊരുങ്ങി യുവതി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 June 2022

ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; സോളോഗമി വിവാഹത്തിനൊരുങ്ങി യുവതി

സ്വയം വിവാഹിതയാകാൻ ഒരുങ്ങുകയാണ് ഗുജറാത്തുകാരിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ ക്ഷമാ ബിന്ദു എന്ന 24 കാരി . വരൻ ഇല്ലെങ്കിലും ഈ മാസം 11ന് എല്ലാ പരമ്പരാ​ഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങെന്ന് യുവതി പറഞ്ഞു.

ഗുജറാത്തിലെ തന്നെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെന്നും അവർ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നൽകിയിട്ടുണ്ടെന്നും ‌യുവതി അവകാശപ്പെട്ടു.

അസ് സ്ഥലമായ ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽതന്റെ വിവാഹം നടത്താനായി അപേക്ഷ നൽകിയിട്ടുണ്ട്. ഹണിമൂൺ ‌യാത്ര ​ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നതെന്നും ക്ഷമ പറയുന്നു. യുവതിയുടെ വാക്കുകൾ ഇങ്ങിനെ: ‘ഞാൻ ഒരിക്കൽ പോലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു.

ഈകാരണത്താൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. നമ്മുടെ രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും വാർത്ത കണ്ടെത്താനായില്ല. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക ഞാൻ തന്നെയാകാം.

ഒരാൾ സ്വയം വിവാഹം ചെയ്യുക എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. അത് സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു”.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/Bhm3wqb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages