
ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ഇന്ന് 7.30ന്. ഏകനാഥ് ഷിൻഡേയും ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്. ഇരുവരും ഒരേ വാഹനത്തിലാണ് എത്തിയത്.
അതേസമയം ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഷിൻഡെ സർക്കാരിന്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കി. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇരുവരും ഗവർണറെ കണ്ടശേഷമാണ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കിയത്. ദേവേന്ദ്ര ഫഡ്നാവിസാണ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്
.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/ksqMGQI
via IFTTT
No comments:
Post a Comment