
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുമ്പോൾ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ കെ റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ച യുഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വം അനുമോദിക്കുന്നതായും പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങൾ!
കെ – റെയിൽ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ച യു ഡി എഫിന്റെ എല്ലാ പ്രവർത്തകരേയും ഹൃദയപൂർവം അനുമോദിക്കുന്നു. പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/olGUaKW
via IFTTT
No comments:
Post a Comment