പരിസ്ഥിതിലോല മേഖല; ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 9 June 2022

പരിസ്ഥിതിലോല മേഖല; ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു

ജറയാം രമേശ് 2011 ൽ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പുറത്തിറക്കിയ സംരക്ഷിത വനമേഖലയ്ക്ക്‌ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന ഉത്തരവ് നടപ്പാക്കാനുള്ള സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കിക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ഹർത്താലിന്റെ പേരിൽ നിർബന്ധിച്ച് ആളുകളെ മടക്കി അയക്കലോ നിർബന്ധിപ്പിച്ച് കട അടപ്പിക്കലോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിഷയത്തിൽ ഈ മാസം 16ന് യുഡിഎഫും ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെടുന്നത്. കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ്‌ ഏറെ ഗുരുതരമായി ബാധിക്കുന്നത്‌. ജില്ലയിൽ ഭൂ പ്രശ്‌നങ്ങൾക്കും വിപത്തുകൾക്കും തുടക്കമിട്ടത്‌ കേന്ദ്രത്തിൽ കോൺഗ്രസ്‌ സർക്കാർ അധികാരത്തിലിരുന്നപ്പോഴാണെന്ന്‌ സിപിഎം നേതാക്കൾ ആരോപിക്കുന്നു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/VZMtAPa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages