പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത്; എകെജി സെന്‍റര്‍ ആക്രമണത്തില്‍ എംഎം മണി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 30 June 2022

പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത്; എകെജി സെന്‍റര്‍ ആക്രമണത്തില്‍ എംഎം മണി

തലസ്ഥാനത്തെ സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിന് നേരെ ഇന്നലെ രാത്രി നടന്ന ബോംബാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മന്ത്രിയും ഉടുമ്പുഞ്ചോല എംഎല്‍എയുമായ എംഎം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുതെന്ന് മണി പറഞ്ഞു.

സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11.30 യോടെയാണ് എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ സ്കൂട്ടറിലെത്തിയ ആള്‍ ബോംബെറിഞ്ഞത്. മുൻവശത്തെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം. ബോംബ് എറിഞ്ഞ ശേഷം ഇയാള്‍ അതിവേഗം സ്കൂട്ടര്‍ ഓടിച്ചു പോവുകയായിരുന്നു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/53vGwZE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages