മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോൽസാഹിപ്പിക്കണം; ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് അമേരിക്ക - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 17 June 2022

മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോൽസാഹിപ്പിക്കണം; ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് അമേരിക്ക

പുറത്താക്കപ്പെട്ട ബിജെപി ദേശീയ വക്താക്കൾ നടത്തിയ പ്രവാചക നിന്ദ പരാമർശത്തെ അപലപിച്ച് അമേരിക്കയും രംഗത്തെത്തി. വിവിധങ്ങളായ മതങ്ങൾക്കുള്ള തുല്ല്യ അവകാശങ്ങളും മൂല്യങ്ങളും പരിപാലിക്കേണ്ട ജനാധിപത്യ രാജ്യത്തിൽ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന വരുന്നത് ഒട്ടും സ്വീകര്യമല്ലെന്നാണ് അമേരിക്കയുടെ വിഷയത്തിലെ നിലപാട്.

ഇന്ത്യ മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോൽസാഹിപ്പിക്കണമെന്നും, ഇപ്പോഴത്തെ വിവാദത്തിൽ പാർട്ടി നടപടി എടുത്തതിൽ സന്തോഷമെന്നും അമേരിക്കൻ വിദേശകാര്യവക്താവ് പറഞ്ഞു. അതേസമയം, പ്രവാചക നിന്ദ പരാമർശം പാർട്ടി വക്താവിന്റെ മാത്രം അഭിപ്രായമാണന്നും രാജ്യത്തിന്റെ അഭിപ്രായമല്ലന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

നേരത്തെ നൂപുർ ശർമ്മയുടെ പരാമർശനത്തിനെതിരെ ചെെനയായിരുന്നു ഏറ്റവുമൊടുവിൽ രംഗത്തെത്തിയിരുന്നത്. വിവാദമായ ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം നടത്തിയത്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/YukOeEV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages