മഹാരാഷ്ട്ര; വിമത വിഭാഗം നേതാവായി ഏകനാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 23 June 2022

മഹാരാഷ്ട്ര; വിമത വിഭാഗം നേതാവായി ഏകനാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു

ഏതാനും ദിവസമായി മഹാരാഷ്ട്രയില്‍ തുടരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ കരുനീക്കങ്ങളിൽ ഗുവാഹത്തിയിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാത്രി വൈകി നടത്തിയ യോഗത്തില്‍ ഏക്നാഥ് ഷിന്‍ഡെയെ ശിവസേന വിമത വിഭാഗത്തിന്റെ നേതാവായി തെരഞ്ഞെടുത്തു. ഈ യോഗം ഭരത് ഗോഗവാലെയെ ചീഫ് വിപ്പായും നിയമിച്ചു.

പുതിയ തീരുമാനങ്ങൾ അറിയിച്ചുകൊണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി ജിര്‍വാള്‍, നിയമസഭാ സെക്രട്ടറി, ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി എന്നിവര്‍ക്ക് ഷിന്‍ഡെ കത്തയച്ചു. ഈ കത്തില്‍ ശിവസേനയുടെ 37 എംഎല്‍എമാരുടെ ഒപ്പുകളുണ്ട്. വിമത എംഎല്‍എമാരുടെ രണ്ടാം യോഗമാണിത്. നേരത്തെ യോഗത്തില്‍ നല്‍കിയ കത്തില്‍ 30 എംഎല്‍എമാരുടെ ഒപ്പുണ്ടായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടര്‍ന്നു കൊണ്ടേയിരുന്നു. മാരത്തോണ്‍ പ്രസ്താവനകളും യോഗങ്ങളും നടന്നു. ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തിന്റെ പ്രസ്താവനകളാണ് പുറത്ത് വന്നവയില്‍ ഏറെയും.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/23sFyJt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages