കോൺഗ്രസിന്റെ ഉറച്ച സീറ്റ്; തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ല: എസ് രാമചന്ദ്രൻ പിള്ള - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 5 June 2022

കോൺഗ്രസിന്റെ ഉറച്ച സീറ്റ്; തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ല: എസ് രാമചന്ദ്രൻ പിള്ള

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർ ലൈൻ തിരിച്ചടിയായില്ലെന്ന് സിപി എം നേതാവായ എസ് രാമചന്ദ്രൻ പിള്ള. തൃക്കാക്കര മണ്ഡലം കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി. മാത്രമല്ല, ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു. ഈ പരാജയത്തെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ് രാമചന്ദ്രൻ പിള്ളയുടെ വാക്കുകൾ ഇങ്ങിനെ: ‘ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർ ലൈൻ തിരിച്ചടിയായില്ല. തൃക്കാക്കര തോൽവിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കും. ഇപ്പോൾ അതിന്റെ ആവശ്യമില്ല.

കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടേറിയറ്റ് യോഗം കൂടിയിരുന്നു. പാർട്ടിയുടെ പ്രതികരണം വന്നു. അതിൽ മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പാർട്ടിയുടെ മൊത്തമുള്ള പ്രതികരണമുണ്ട്. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു.’



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/vwV9Kfz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages