കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ല; കെ സുധാകരൻ തന്നെ കെപിസിസി പ്രസിഡന്റ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 June 2022

കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ല; കെ സുധാകരൻ തന്നെ കെപിസിസി പ്രസിഡന്റ്

കേരളത്തിൽ കെ സുധാകരന്‍ തന്നെ വീണ്ടും കെ പി സി സി പ്രസിഡന്റായി തുടരും. കേരളത്തിലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ലന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിക്കുകയായിരുന്നു. ഇപ്പോഴുള്ള 14 ജില്ലാ പ്രസിഡന്റുമാരും സ്ഥാനത്ത് തുടരും.

അതേസമയം, പുതിയ കെ പി സി സി അംഗങ്ങളുടെ ലിസ്റ്റ് സമവായത്തിലൂടെ തെയ്യാറാക്കും. മുതിർന്ന നേതാക്കളായ കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലൂടെ 280 പേര്‍ അടങ്ങുന്ന കെ പി സി സി അംഗത്വ ലിസ്റ്റ് കെപിസിസി സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വരയ്ക്ക് കൈമാറിയിട്ടുണ്ട്.

ഈ പട്ടികയിൽ നാല്‍പ്പത്താറ് പേര്‍ പുതുമുഖങ്ങളാണ്. രണ്ട് പേര്‍ മാത്രമേ സ്ത്രീകളായിട്ടുള്ളു.നിലവിൽ കമ്മിറ്റിയിലുള്ള 234 പേരെ നിലനിര്‍ത്താനാണ് തീരുമാനം. പട്ടിക പൂര്‍ണമായി അഴിച്ചുപണിയുന്നത് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് നേതൃത്വം അതിന് മുതിരാത്തത്. മരിച്ചവര് പാര്‍ട്ടി മാറിയവര്‍ എന്നിവര്‍ക്ക് പകരമായി മാത്രം പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/Zhwr8YP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages