പ്രതിസന്ധി മറികടക്കും; ശ്രീലങ്കയ്ക്ക് കോൺഗ്രസിന്റെ പിന്തുണ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 10 July 2022

പ്രതിസന്ധി മറികടക്കും; ശ്രീലങ്കയ്ക്ക് കോൺഗ്രസിന്റെ പിന്തുണ

സാമ്പത്തിക പ്രതിസന്ധിയും ഭരണത്തിലെ അസ്ഥിരതയും തുടരുന്ന ശ്രീലങ്കക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്. അന്താരാഷ്ട്ര സമൂഹം ശ്രീലങ്കയ്ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നിന്നും കേന്ദ്ര സർക്കാർ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ വന്‍ ജനകീയപ്രക്ഷോഭമാണ് നടക്കുന്നത്. 2

ഇനിയും പിരിഞ്ഞുപോകാൻ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകർ രാജ്യ തലസ്ഥാനമായ കൊളംബോയിൽ തുടരുകയാണ്. പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതിയിൽ നിന്ന് പ്രക്ഷോഭകർ ലക്ഷക്കണക്കിന് രൂപയുടെ കറൻസി ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇത് സമരക്കാർ പൊലീസിന് കൈമാറിയതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/q1icF3Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages