
സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും സ്വത്ത് കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനുമുള്ള ഇ.ഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു. കാർത്തി ചിദംബരവും , എൻസിപി നേതാവ് അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികൾ കോടതി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്
കൂടാതെ ജാമ്യവുമായി ബന്ധപ്പെട്ട പി.എം.എൽ ആക്ടിലെ സെക്ഷൻ 45, സെക്ഷൻ 3, സെക്ഷൻ 18 ഒന്ന് എന്നിവയും കോടതി ശരിവെച്ചു. അറസ്റ്റിലായാൽ ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും തെളിവുകൾ പ്രതി ഹാജരാക്കണമെന്നും സെക്ഷൻ 45നെ ശരിവെച്ച വിധിയിൽ വിവരിക്കുന്നു
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ്, കണ്ടുകെട്ടൽ, അന്വേഷണം ഉൾപ്പെടുള്ള നടപടികളാണ് ഹരജിയിൽ ചോദ്യം ചെയതിരുന്നത്. ഇ.ഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹരജികൾ കോടതിക്ക് മുന്നിൽ എത്തിയത്.
ഇഡിയുടെ അധികാരങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/HBmtvu4
via IFTTT
No comments:
Post a Comment