
നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ സഹായിക്കാൻ രംഗത്തുവന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നിയമക്കുരുക്കിലേക്കെന്നു റിപ്പോർട്ടുകൾ. സിനിമാമേഖലയിലെ നിരവധി സ്‌ത്രീകളെ പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്‌ത് പീഡിപ്പിച്ച കാര്യം അറിഞ്ഞിട്ടും പ്രതിയെ പിടിക്കാനോ മറ്റു നിയമ നടപടികൾ സ്വീകരിക്കാനോ തയ്യാറാകാത്തതിനെതിരെ പ്രൊഫ. കുസുമം ജോസഫ് പരാതി നൽകി. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെയ്‌ക്കാണ് പരാതി നൽകിയത്. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ക്രിമിനല്‍ കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിച്ചിട്ടും ശ്രീലേഖ നടപടിയെടുക്കാത്തത് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി പള്‍സര്‍ സുനിക്കെതിരെയും ശ്രീലേഖയ്‌ക്കെതിരെയും നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
അതെ സമയം നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.
ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേേളനമാണെന്നും ദിലീപിന്റെ താൽപര്യപ്രകാരമാണ് വെളിപ്പെടുത്തലെന്നും കേസില്‍ അതിജീവിതക്ക് വേണ്ടി ഹാജരായ അഡ്വ. ടി.ബി. മിനി പറഞ്ഞു. ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്നും അവർ പറഞ്ഞു. അതിജീവിതയെ കാണാൻ പോലും ശ്രീലേഖ തയ്യാറയില്ലെന്നും സോഷ്യൽ മീഡിയിൽ വൈറലാവാനാണ് ശ്രീലേഖയുടെ ശ്രമമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്‌മി പ്രതികരിച്ചു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/m2yO1MA
via IFTTT
No comments:
Post a Comment