
വാർത്താസമ്മേളനത്തിൽ ഗോൾവാൾക്കറിനെ കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ അതേ വാക്കുകൾ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെയാണ് ആർഎസ്എസ്. നോട്ടീസയച്ചത്.
ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ‘ബഞ്ച് ഒഫ് തോട്ട്സ്’ എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ മല്ലപ്പള്ളിയിൽ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. എന്നാൽ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിൽ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഒഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/wMhndtL
via IFTTT
No comments:
Post a Comment