
സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ എകെജി സെന്‍റിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ അന്തിയൂര്‍ കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുൻപ് എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കാട്ടായികോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എകെജി സെന്‍റിന് നേരെ സ്‌കൂട്ടറിൽ എത്തി സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൈബര്‍ സെല്ലിന് കൈമാറിയ ദൃശ്യങ്ങളില്‍ നിന്നും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് അടുത്തതായി പോലീസിന്‍റെ ശ്രമം.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/c0Aj7ve
via IFTTT
No comments:
Post a Comment