
അഴിമതിക്കാരൻ എന്ന വാക്ക് ഇനിമുതല്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കരുതെന്ന അസാധാരണ നിര്‍ദേശവുമായി ലോക്സഭാ സെക്രേട്ടറിയറ്റിന്റെ ബുക്ക്ലെറ്റ്. നാട്യക്കാരന്‍, മന്ദബുദ്ധി, അരാജകവാദി, ശകുനി, സ്വേച്ഛാധിപതി, വിനാശപുരുഷന്‍, ഖാലിസ്ഥാനി, ഇരട്ട വ്യക്തിത്വം, രക്തം കൊണ്ട് കളിക്കുന്നു, ഉപയോഗ ശൂന്യമായ എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.
ജൂലായ് 18ന് തുടങ്ങുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പദങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ഇത്തരം പദങ്ങള്‍ പാര്‍ലമെന്റില്‍ ഉപയോഗിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കും. നിര്‍ദേശങ്ങള്‍ ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
എന്തിനാണ് ഈ വാക്കുകൾ നീക്കം ചെയ്തത് എന്ന് ഇതുവരെയും ലോകസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടില്ല. പക്ഷെ ഭരണപക്ഷത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് നിര്‍ദേശമെന്നാണ് ലഭിക്കുന്ന വിവരം.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/vXHZK1G
via IFTTT
No comments:
Post a Comment