
മഹാരാഷ്ട്രയിൽ ബിജെപി പിന്തുണയുള്ള ശിവസേനാ വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ വീഴുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. അതുകൊണ്ടുതന്നെ സംസ്ഥാനത്തിൽ ഉടൻ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ മുംബൈയിൽ എൻസിപി നിയമസഭാംഗങ്ങളെയും പാർട്ടിയുടെ മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഷിൻഡെയ്ക്ക് പിന്തുണ നൽകുന്ന പല വിമത എം.എല്‍.എമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ലെന്ന് പവാർ പറഞ്ഞു.
പുതിയ മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ, അവരുടെ അസ്വസ്ഥത പുറത്തുവരും, ഇത് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമാകും,’ അദ്ദേഹം പറഞ്ഞു. ഇതോടുകൂടി ധാരാളം വിമത എംഎൽഎമാരെ അവരുടെ യഥാർത്ഥ പാർട്ടിയിലേക്ക് മടങ്ങുന്നതിലേക്ക് നയിക്കുമെന്നും പവാർ ചൂണ്ടിക്കാട്ടി. നമ്മുടെ കയ്യിൽ ഇനി ആറ് മാസമുണ്ട്. എൻസിപിയുടെ നിയമസഭാംഗങ്ങൾ സ്വന്തം നിയമസഭാ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/W3xz7Si
via IFTTT
No comments:
Post a Comment