
തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിക്ക് യൂത്ത് കോൺഗ്രസ് പഠന ക്യാമ്പായ ചിന്തന്‍ ശിബിരത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഇതുവരെ ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നും അത്തരമൊരു പരാതി ലഭിച്ചാൽ അത് പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ചാൽ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. ഇപ്പോൾ ഇത്തരത്തിലൊരു പരാതി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ അത് സംഘടനാ തലത്തില്‍ മാത്രം ഒതുക്കില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
യൂത്തു കോൺഗ്രസിന്റെ ചിന്തൻ ശിബിറിൽ ക്യാമ്പില്‍ പങ്കെടുത്ത ഏതെങ്കിലും പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ പരാതി ഉണ്ടോയെന്ന് അന്വേഷിക്കും. എല്ലാ പെണ്‍കുട്ടികളോടും വിവരം തിരക്കാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയും സമ്മര്‍ദ്ദത്തിന് വഴിപ്പെടേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി. ക്യാമ്പില്‍ പങ്കെടുത്ത ഏതെങ്കിലും പെണ്‍കുട്ടിയെ വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിച്ചിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങി പൊലീസിന് നല്‍കാനാണ് തീരുമാനമൊന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/fYJZcmN
via IFTTT
No comments:
Post a Comment