
പ്രതിപക്ഷ എംഎല്‍എമാർ സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ തിരിച്ചുപറയുന്നതും കേൾക്കണം എന്ന് എം.എം.മണി. കെ.കെ.രമയ്ക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവന ക്കു മറുപടി പറയുകയായിരുന്നു എം എം മണി.
ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്നും എം എം മണി പറഞ്ഞു. സിപിഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാല്‍ കെ കെ രമയ്‌ക്കെതിരെ കൂടുതല്‍ പറഞ്ഞേനെയെന്നും മണി കൂട്ടിച്ചേര്‍ത്തു.
അവര്‍ അങ്ങനെ പറയും, അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നം നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും.” എന്നും എം എം മണി പറഞ്ഞു
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/ny4VCNY
via IFTTT
No comments:
Post a Comment