കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന് പിന്നാലെ കെ എസ് ഹംസയെ മുസ്ലീം ലീഗ് സസ്‌പെൻഡ് ചെയ്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 17 July 2022

കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന് പിന്നാലെ കെ എസ് ഹംസയെ മുസ്ലീം ലീഗ് സസ്‌പെൻഡ് ചെയ്തു

മുസ്ലീം ലീഗിന്റെ പ്രവർത്തകസമിതി യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ കെ എസ് ഹംസയെ മുസ്ലീം ലീഗ് സസ്‌പെൻഡ് ചെയ്തു. സംസ്ഥാന സെക്രട്ടറി, പ്രവർത്തകസമിതി അംഗം തുടങ്ങിയ പാർട്ടിസ്ഥാനങ്ങളിൽ നിന്നുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

എന്നാൽ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിനല്ല, യോഗത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ചർച്ചയായതെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് ലീഗ് കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.

അതേ സമയം പാര്‍ട്ടി നടപടിയോട് പ്രതികരിക്കാനില്ലെന്ന് കെഎസ് ഹംസ പറഞ്ഞു. പാർട്ടിക്കകത്തെ നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പരസ്യ പ്രതികരണത്തിനില്ലെന്നും ഹംസ പറഞ്ഞു.

മുസ്ലീം ലീഗിന്റെ പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ ഹംസ രൂക്ഷമായി വിമർശിച്ചിരുന്നു. ഇ ഡിയേയും മോദിയെയും വിജിലൻസിനെയും വിജയനെയും ഭയന്ന് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്നായിരുന്നു വിമർശനം. തുടർന്ന് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹംസയെ സസ്‌പെൻഡ് ചെയ്‌തത്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/aVHX406
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages