കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കായി പുതിയ 10 ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 3 August 2022

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കായി പുതിയ 10 ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി രണ്ടരക്കോടി രൂപ ചെലവില്‍ 10 ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതുതായി വാഹനങ്ങള്‍ വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇത് മറികടന്നാണ് പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.

എട്ടെണ്ണം മന്ത്രിമാര്‍ക്കും രണ്ടെണ്ണം വിഐപികള്‍ക്കുമായാണ് വാങ്ങുന്നത്.

നിലവിലുള്ള കാറുകള്‍ പഴകിയതാണെന്നും പലപ്പോഴും തകരാര്‍ സംഭവിക്കാറുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ടൂറിസം വകുപ്പിനെ പരാതി ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് പഴയ വാഹനങ്ങള്‍ മാറ്റി പുതിയ കാറുകള്‍ വാങ്ങാന്‍ ടൂറിസം വകുപ്പിന് മുന്നില്‍ നിര്‍ദേശം വെച്ചു. ധന വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ വാങ്ങുന്നത്.

മുൻപ് മുഖ്യമന്ത്രിക്കും ഗവർണർക്കും 2.45 കോടി രൂപ മുടക്കി പുതിയ കാറുകൾ വാങ്ങിയിരുന്നു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/Ey4XsDA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages