മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി; പക്ഷെ സീറ്റുകൾ 28 ൽ നിന്നും 21 ആയി കുറഞ്ഞു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 21 August 2022

മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി; പക്ഷെ സീറ്റുകൾ 28 ൽ നിന്നും 21 ആയി കുറഞ്ഞു

മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. എന്നാൽ ഇക്കുറി യുഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കി അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കി. കഴിഞ്ഞ തവണ യുഡിഎഫിന് 7 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ യുഡിഎഫിന് 14 സീറ്റുകളുണ്ട്. ബിജെപിക്ക് കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ജയിക്കാനായില്ല.

തിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു.

വാർഡുകളിലെ ഫലം ഇങ്ങനെ…
1 മണ്ണൂർ UDF
2 പൊറോറ UDF
3 ഏളന്നൂർ UDF
4 കീച്ചേരി LDF
5 ആണിക്കരി UDF
6 കല്ലൂർ LDF
7 കളറോഡ് UDF
8 മുണ്ടയോട് LDF
9 പെരുവയൽക്കരി LDF
10 ബേരം UDF
11 കായലൂർ LDF
12 കോളാരി LDF
13 പരിയാരം LDF
14 അയ്യല്ലൂർ LDF
15 ഇടവേലിക്കൽ LDF
16 പഴശ്ശി LDF
17 ഉരുവച്ചാൽ LDF
18 കരേറ്റ LDF
19 കുഴിക്കൽ LDF
20 കയനി LDF
21 പെരിഞ്ചേരി UDF
22 ദേവർകാട് LDF
23 കാര LDF
24 നെല്ലൂന്നി LDF
25 ഇല്ലംഭാഗം UDF
26 മലക്കുതാഴെ LDF
27 എയർപോർട്ട് LDF
28 മട്ടന്നൂർ UDF
29 ടൗൺ UDF
30 പാലോട്ടുപള്ളി UDF
31 മിനി നഗർ UDF
32 ഉത്തിയൂർ LDF
33 മരുതായി UDF
34 മേറ്റടി UDF
35 നാലങ്കേരി LDF



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/veZUMpX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages