ഉത്തർപ്രദേശിൽ ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭയുടെ തിരംഗ റാലി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 15 August 2022

ഉത്തർപ്രദേശിൽ ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭയുടെ തിരംഗ റാലി

നാഥുറാം ഗോഡ്‌സെയുടെ ഫോട്ടോയുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ തിങ്കളാഴ്ച ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തിരംഗ യാത്ര നടത്തി. തിങ്കളാഴ്ച രാത്രി വൈകി യാത്രയുടെയാണ് വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്.

സ്വാതന്ത്ര്യ ദിനത്തിൽ ഞങ്ങൾ തിരംഗ യാത്ര സംഘടിപ്പിച്ചിരുന്നു. റാലി ജില്ലയിലുടനീളം സഞ്ചരിച്ചു. എല്ലാ പ്രമുഖ ഹിന്ദു നേതാക്കളും അതിൽ പങ്കെടുത്തു. ഞങ്ങൾ നിരവധി വിപ്ലവകാരികളുടെ ഫോട്ടോകൾ വെച്ചിരുന്നു, അവരിൽ ഒരാളായിരുന്നു ഗോഡ്സെ. മഹാത്മാഗാന്ധിയെ വധിക്കാൻ ഗോഡ്‌സെ നിർബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയങ്ങൾ മൂലമാണ് – ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ്മ പറഞ്ഞു

മാത്രമല്ല ഗോഡ്‌സെ ഗാന്ധിയെ വധിച്ചതിനാലാണ് അദ്ദേഹത്തിന് വധശിക്ഷ ലഭിച്ചത്. ഗാന്ധി ചിലർക്ക് പ്രചോദനമാണെന്ന് എന്നത് പോലെ ഞങ്ങൾക്കും ഗോഡ്‌സെ പ്രചോദനമാണ് എന്നും ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ്മ കൂട്ടിച്ചേർത്തു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/9tH4SJi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages