വിഴിഞ്ഞം തുറമുഖം: സമരക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 18 August 2022

വിഴിഞ്ഞം തുറമുഖം: സമരക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി

വിഴിഞ്ഞം തുറമുഖ നിര്‍മാണമേഖലയില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന രാപ്പകല്‍ ഉപരോധ സമരം കൂടുതല്‍ ശക്തമാകുന്നു. പോലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ സമരക്കാര്‍ ശ്രമിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികൾക്കു വിഴിഞ്ഞം തുറമുഖത്തേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നൽകി. സുരക്ഷിത മേഖലവരെ പ്രവേശിക്കാനാണു പൊലീസ് അനുമതി നൽകിയത്.

അതെ സമയം സമരക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്നും സര്‍ക്കാരിന് ഒരു വാശിയുമില്ലെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പ്രതിഷേധക്കാരെ പല തവണ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ മന്ത്രി ചർച്ചയ്ക്കു വിളിച്ചെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് സമരസമിതി ആരോപിച്ചു.

അതേസമയം സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് താന്‍ ബിഷപ്പ് ഹൗസില്‍ നിന്ന് സമരപ്പന്തലിലേക്കു താമസം മാറാനും ഒരുക്കമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/BTyYIU5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages