
പാർട്ടിയിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവായ ഗുലാം നബി ആസാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജമ്മുകശ്മീരിൽ കോൺഗ്രസിൽ കൂട്ടരാജി. സംസ്ഥാനത്തെ മുൻ മന്ത്രിയും ജമ്മുകശ്മീർ പിസിസി വൈസ് പ്രസിഡന്റുമായിരുന്ന ഗുലാം മുഹമ്മദ് സറൂരി, മുൻ എംഎൽഎമാരായ ഹാജി അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ചൗധരി അക്രം മുഹമ്മദ് കോൺഗ്രസ് അനന്തനാഗ് ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായിരുന്ന ഗുൽസാർ അഹമ്മദ് വാനി, എന്നിവരാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്.
അതേസമയം, ഇന്ന് കോൺഗ്രസിലെ രാഹുൽ ഗാന്ധിയ്ക്കും ദേശീയ നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദ് രാജിവെച്ചത്. രാഹുൽ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/ZvPnoR2
via IFTTT
No comments:
Post a Comment