ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്രമോദിയുടെ റിമോട്ട് കൺട്രോളിൽ: കോൺഗ്രസ് നേതാവ് പവൻ ഖേര - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 26 August 2022

ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്രമോദിയുടെ റിമോട്ട് കൺട്രോളിൽ: കോൺഗ്രസ് നേതാവ് പവൻ ഖേര

കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവായ ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് നേതാവ് പവൻ ഖേര. ഗുലാം നബി ആസാദിന്റെ നിയന്ത്രണം നടത്തിയിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റിമോട്ട് കൺട്രോളിലാണെന്ന് പവൻ ഖേര ആരോപിച്ചു.

കോൺഗ്രസിനുള്ളിൽ എല്ലാ പദവികളും ലഭിച്ച ശേഷം അധികാരമില്ലാത്തപ്പോൾ പാർട്ടി വിട്ട ഗുലാം നബിയുടെ കാപട്യം അത്ഭുതപ്പെടുത്തുന്നതാണ്. ദീർഘകാലമായി കാലം തീരുമാനങ്ങൾ എടുത്തിരുന്ന കോർ ഗ്രൂപ്പിൽ അദ്ദേഹം അംഗമായിരുന്നു. അന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല. ഇന്ന് ആ ഗ്രൂപ്പിൽ അംഗമല്ലാത്തപ്പോൾ അദ്ദേഹം അതിനെ വിമർശിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, നേതാവ് ഗുലാം നബി ആസാദ് അപ്രതീക്ഷിതമായാണ് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/3vI1Sjs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages