
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാപകമായി മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടൽക്ഷോഭ സാദ്ധ്യത കണക്കിലെടുത്ത് കേരള തീരത്ത് മീൻ പിടിത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഒരാഴ്‌ച കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം വടക്കേ ഇന്ത്യയിൽ മഴ കനത്ത നാശനഷ്ടം വിതയ്‌ക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ പെയ്യുന്ന മഴയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 50 കടന്നിരിക്കുകയാണ്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായ മഴ തുടരും.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/OmXZ61y
via IFTTT
No comments:
Post a Comment