കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിൽ; വാക്കുകൾ പാകിസ്താൻ ചാരനെ പോലെ: കെ സുരേന്ദ്രൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 14 August 2022

കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിൽ; വാക്കുകൾ പാകിസ്താൻ ചാരനെ പോലെ: കെ സുരേന്ദ്രൻ

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുൻ മന്ത്രി കെടി ജലീലിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. വിഷയത്തിൽ കെ ടി ജലീൽ മാപ്പ് പറഞ്ഞ് നിയമ നടപടി നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞു.

കേവലം വിവാദ പരാമർശം പിൻവലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്നും ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു. ” രാജ്യത്തിന്റെ അതിർത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്.പാകിസ്ഥാന്റെ ചാരനെ പോലെയാണ് ജലീലിൻ്റെ വാക്കുകൾ.

സംഭവം വിവാദമായപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല.ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ.നിയമ നടപടി നേരിടണം, മാപ്പ് പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/szdcwlm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages