മില്‍ക്ക് ഷെയ്ക്കില്‍ കഞ്ചാവിന്റെ കുരു ചേർക്കുന്നത് ഓയില്‍ രൂപത്തിലാക്കി; കോഴിക്കോട് ജ്യൂസ് സ്റ്റാളിനെതിരെ കേസെടുത്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 5 September 2022

മില്‍ക്ക് ഷെയ്ക്കില്‍ കഞ്ചാവിന്റെ കുരു ചേർക്കുന്നത് ഓയില്‍ രൂപത്തിലാക്കി; കോഴിക്കോട് ജ്യൂസ് സ്റ്റാളിനെതിരെ കേസെടുത്തു

കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കിവിൽപ്പന നടത്തുന്നതായി കണ്ടെത്തി. ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടുകയും ചെയ്തു.

ഈ സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തശേഷം സീഡ് ഓയില്‍ കൂടുതൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്കയച്ചു. അവിടെനിന്നുള്ള പരിശോധനാഫലം ലഭിച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍ സുഗുണന്‍ അറിയിച്ചു.

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ വ്യാപകമായി കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായും ഇതിനെക്കുറിച്ചു സോഷ്യല്‍ മീഡിയ വഴി പ്രചരണം നടക്കുന്നതായും എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

The post മില്‍ക്ക് ഷെയ്ക്കില്‍ കഞ്ചാവിന്റെ കുരു ചേർക്കുന്നത് ഓയില്‍ രൂപത്തിലാക്കി; കോഴിക്കോട് ജ്യൂസ് സ്റ്റാളിനെതിരെ കേസെടുത്തു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/AulQXWd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages