ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായം: പികെ കുഞ്ഞാലിക്കുട്ടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 19 September 2022

ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായം: പികെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നത് അഭികാമ്യം അല്ലെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. ഇങ്ങനെയൊരു നിലയിലേക്ക് സർക്കാർ വിഷയം കൊണ്ടുപോകരുതായിരുന്നു. ഗവർണർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ശരിയായ രീതിയല്ല. ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർക്കാർ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഇന്ന് രാജ്ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്.

The post ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായം: പികെ കുഞ്ഞാലിക്കുട്ടി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/tdhfbYL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages