
സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു ഡി എഫ് തീരുമാനം. ആലുവ എം.എൽ.എ അൻവർ സാദത്ത് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി മത്സരിക്കും. യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താനുള്ള മുന്നണി തീരുമാനം പ്രഖ്യാപിച്ചത്.
ഈ മാസം 12 നാണു സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ഡി എഫിന് അനായാസ വിജയം ഉറപ്പുള്ള തെരഞ്ഞെടുപ്പിൽ എ.എൻ. ഷംസീറിനെയാണ് സി.പി.എം സ്ഥാനാർഥി. ഈ മാസം 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം.
2011ൽ ആലുവ മണ്ഡലത്തിൽ സി.പി.എമ്മിലെ എ.എം. യൂസഫിനെ പരാജയപ്പെടുത്തിയാണ് അൻവർ സാദത്ത് കന്നി വിജയം നേടി നിയമസഭയിലെത്തിയത്. 2016ൽ സിറ്റിങ് സീറ്റിൽ വിജയം ആവർത്തിച്ചു. അഡ്വ. വി. സലീമിനെ 18,835 വോട്ടിന് പരാജയപ്പെടുത്തി.
2021ൽ ഇടത് സ്ഥാനാർഥി ഷെൽന നിഷാദിനെ 18,886 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപിച്ച് അൻവർ സാദത്ത് ഹാട്രിക് വിജയം നേടി.
The post സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കും; അൻവർ സാദത്ത് സ്പീക്കർ സ്ഥാനാർഥി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/WIGwslL
via IFTTT
No comments:
Post a Comment