
മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി. എസ് പി സോജന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റി പകരം കോട്ടയം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് പുതിയ ചുമതല നൽകിയത്.
ഇപ്പോഴുള്ള അന്വേഷണ സംഘത്തിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.നേരത്തെ ഐ ജി ജി ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സനുമായി ബന്ധുമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബര്‍ പത്തിന് ഐജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഐജിയുടെ അതിഥിയായി പൊലീസ് ക്ലബിലും മോണ്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
The post പുരാവസ്തു തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/b1N5VA3
via IFTTT
No comments:
Post a Comment