ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ കുവൈറ്റ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 3 October 2022

ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ കുവൈറ്റ്

രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ തയ്യാറെടുക്കുകയാണ് കുവൈറ്റ് എന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം നടത്താന്‍ കഴിഞ്ഞ ദിവസംകൺസൾട്ടൻസി ഓഫീസുമായി കരാർ ഒപ്പിട്ടതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

പൊതു-സ്വകാര്യ പങ്കാളിത്ത പ്രോജക്ട് അതോറിറ്റി മുഖേനയാണ് സ്വകാര്യവത്കരണം കൊണ്ടുവരിക. ന്യൂ കുവൈറ്റ് 2035 സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2035 ആകുമ്പോൾ കുവൈത്തിന്‍റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നിരവധി വികസന പദ്ധതികളാണ് ന്യൂ കുവൈത്ത് 2035ന്‍റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ വത്കരണം എത്രയും വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ഡോ. റാണ അൽ-ഫാരെസ് നിര്‍ദ്ദേശം നല്‍കി.

രാജ്യത്തിന് എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ കണ്ടത്തെുക, സാമ്പത്തികരംഗം സുസ്ഥിരപ്പെടുത്തുക, യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ആരോഗ്യരംഗത്തും വ്യവസായിക മേഖലയിലും വളര്‍ച്ച കൈവരിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ പ്രധാനമായും ഭരണകൂടം ലക്ഷ്യമിടുന്നത്.

The post ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്ക് സ്വകാര്യവത്കരിക്കാൻ കുവൈറ്റ് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/e8DZhor
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages