
ആർഎസ്പിയുടെ സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചതോടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വടം വലി.തെരഞ്ഞെടുപ്പുണ്ടായാൽ മത്സരത്തിന് തയാറായി എ എ.അസീസ്. സമവായത്തിലൂടെ സെക്രട്ടറി സ്ഥാനം മോഹിച്ച് ഷിബു ബേബിജോൺ . സെക്രട്ടറി സ്ഥാനം കിട്ടിയാൽ ഏറ്റെടുക്കാൻ ബാബുദിവാകരനും തയ്യാറാട്ടി എത്തിക്കഴിഞ്ഞു.
അതേസമയം, ആർ.എസ്.പി സമ്മേളന നഗരിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്താനുള്ള പൂക്കൾ പോലും വാങ്ങുന്നതിന് മറന്നു പോയി എന്നാണ് റിപ്പോർട്ടുകൾ . അധികാര രാഷ്ട്രീയത്തിൽ വേണ്ടി യുഡിഎഫ് പാളയത്തിൽ ചേക്കേറി അസ്ഥിത്വം നഷ്ടപ്പെടുത്തിയതിന് പ്രതിനിധികൾക്ക് മറുപടി നൽകണം ഒപ്പം പാർട്ടി ഹൈജാക്ക് ചെയ്യാനുള്ള ഗ്രൂപ്പ് പോരും സജീവം.
നിലവിലെ സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ഭൂരിപക്ഷം ഉറപ്പിച്ച് എ.എ.അസീസ്,പ്രേമചന്ദ്രൻ വിഭാഗം രണ്ടും കൽപ്പിച്ചാണ് ഷിബുബേബിജോണിനെ നേരിടാൻ തയാറാവുന്നത്. മണ്ഡലം കമ്മിറ്റികളിൽ സംസ്ഥാന സമ്മേളന പ്രതിനിധികളെ നിശ്ചയിച്ചതും ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു.അഥവാ മത്സരം ഉണ്ടായാൽ ഷിബുബേബി ജോണിനെ തോൽപ്പിക്കണം.
The post ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വടം വലി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/wht9qz8
via IFTTT
No comments:
Post a Comment