കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പം; എന്നാൽ ലീഗ് കൂടെയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 28 October 2022

കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പം; എന്നാൽ ലീഗ് കൂടെയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ ഗവർണർക്കൊപ്പമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . രമേശ് ചെന്നിത്തല, വിഡി സതീശൻ , കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർ ഗവർണ്ണർക്കൊപ്പമാണ്, എന്നാൽ മുസ്ലിം ലീഗ് ഒപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് നിലവിൽ പരിഗണയിലില്ലെന്നും ഭരണഘടനാപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ‘കോടതിയുടെ വിധി എല്ലാ വിസി മാർക്കും ബാധകമല്ല, ഒരു കേസിൽ മാത്രമാണ് വിധി. അതുപോലും അന്തിമ വിധിയല്ല.

ഇവിടെ സിപിഎം കോടതി വിധി വിശദമായി തന്നെ പരിശോധിച്ചു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന് അവശ്യപ്പെടുന്നതൊന്നും ഇപ്പോൾ പരിഗണനയിൽ ഇല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല, അതിനെ അതിനെ ശക്തമായി എതിർക്കും’, എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

The post കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പം; എന്നാൽ ലീഗ് കൂടെയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/vHZpa0O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages