പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചു; പരാതിയുമായി എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 12 October 2022

പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചു; പരാതിയുമായി എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ

എൽദോസ് കുന്നപ്പള്ളി എംഎൽഎക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ അധ്യാപികക്കെതിരെ എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ രംഗത്ത്. പരാതി നൽകിയ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചുവെന്നും ഈ ഫോൺ ഉപയോഗിച്ച് അവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അപമാനിക്കുകയാണെന്നുമാണ് ഭാര്യ പെരുമ്പാവൂർ കുറുപ്പംപടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

തങ്ങൾക്കെതിരായി ഇവർ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണെന്നും പരാതിയിലുണ്ട്. അതേസമയം, എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി.

പരാതി പിൻവലിച്ചുകൊണ്ട് കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. നിലവിൽ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

The post പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചു; പരാതിയുമായി എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/3s4wEIW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages