
കഷായത്തിൽ പെൺസുഹൃത്ത് വിഷം കലർത്തിഷാരോണിനെ കൊലചെയ്ത കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ മാതാവ് . പെൺകുട്ടിയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിൽ ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊലചെയ്യാൻ കാരണം അന്ധവിശ്വാസം കൊണ്ടാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സംഘം മുൻപാകെ പ്രതി ഗ്രീഷ്മ ഇന്ന് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഷാരോണിന്റെ മാതാവിന്റെ ഈ പ്രതികരണം.വീട്ടിൽവെച്ച് ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് വെളിപ്പെടുത്തി.ഇതുകൊണ്ടുതന്നെ ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് തന്റെ മകനാണെന്നും ഷാരോണിന്റെ അമ്മ പറയുന്നു.
”ഒക്ടോബറിന് ശേഷം വിവാഹം നടന്നാലെ അവൾക്ക് അവനുമായി നല്ല നിലയിൽ ജീവിക്കാനാകൂ, ഫെബ്രുവരിയിൽ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു. മകനുമായി ആദ്യം വിവാഹം കഴിഞ്ഞതായി കണക്കിലെടുത്ത് മകനെ കൊല്ലണമെന്ന തീരുമാനത്തിൽ അവളെത്തുകയായിരുന്നു”- ഷാരോണിന്റെ അമ്മ പറഞ്ഞു. ജ്യൂസിൽ പ്രതി വിഷം കലർത്തി കൊടുത്തുവെന്നും മകൻ പൂർണ ആരോഗ്യവാനായിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു.
The post ഷാരോണിനെ പെൺകുട്ടി കൊലചെയ്തത് അന്ധവിശ്വാസം കൊണ്ടാണെന്ന് മാതാവ് appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/1BfOKSu
via IFTTT
No comments:
Post a Comment