
തെലങ്കാന മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവു പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.19നായിരുന്നു മുഹൂർത്തം നോക്കിയുള്ള പാർട്ടി പ്രഖ്യാപനം. ഭാരത രാഷ്ട്ര സമിതി എന്ന് പേര് നൽകിയിട്ടുള്ള പാർട്ടി 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ മുന്നിൽ കണ്ടാണ്രൂപീകരിച്ചിട്ടുള്ളത്.
തെലങ്കാന രാജ്ഭവനിൽ ഇന്ന് ഉച്ചയോടെ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പാർട്ടി അധ്യക്ഷനായ കെസിആർ പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പാർട്ടിയിലെ 283 അംഗങ്ങൾ പുതിയ പേരിന് ഏകകണ്ഠമായി അംഗീകാരം നൽകുകയായിരുന്നു.
പുതിയ ദേശീയ പാർട്ടിക്കായി നൂറിലധികം പേരുകൾ പരിശോധിച്ച ശേഷമാണ് പാർട്ടിയുടെ പേര് തിരഞ്ഞെടുത്തത്. ബിജെപിക്ക് ബദലായി ടിആർഎസിനെ ഒരു ദേശീയ പാർട്ടിയായി ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റുന്ന പാർട്ടിയുടെ പൊതുയോഗം പാസാക്കിയ പ്രമേയം പാർട്ടി അധ്യക്ഷൻ കെ ചന്ദ്രശേഖര റാവു യോഗത്തിൽ വായിച്ചു.
സംസ്ഥാന പാർട്ടിയായിരുന്നപ്പോൾ ഉണ്ടായിരുന്നപ്പോൾ പതാകയിൽ അതേ കാർ ചിഹ്നം നിലനിൽക്കുമെന്നും എന്നാൽ ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപരേഖയുണ്ടാകുമെന്നും തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി പറഞ്ഞു.
പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രമേയത്തിന് അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ പാർട്ടിയുടെ പേരിൽ ആർക്കെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ ഉന്നയിക്കാൻ ഒരു മാസത്തെ സമയം നൽകും. എതിർപ്പുകൾ ഇല്ലെങ്കിൽ പേര് സ്വീകരിക്കും.
The post ഭാരത രാഷ്ട്ര സമിതി; മുഹൂർത്തം നോക്കി ദേശീയ പാർട്ടി പ്രഖ്യാപനവുമായി കെസിആർ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/fzyvjxW
via IFTTT
No comments:
Post a Comment