കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകർ; കെ സുധാകരനെതിരെ ബിജെപി ഐടി സെൽ മേധാവി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 16 October 2022

കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകർ; കെ സുധാകരനെതിരെ ബിജെപി ഐടി സെൽ മേധാവി

രാമായണവുമായി ബന്ധപ്പെടുത്തി കെപിസിസി പ്രസിഡന്റ്കെ സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമ‌ർശനവുമായി ബിജെപി ദേശീയ നേതൃത്വം. കെ സുധാകരൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

കെ സുധാകരൻ നടത്തിയ പരാമർശം തെക്കൻ കേരളത്തിലെ ആളുകളെയും അപമാനിക്കുന്നതാണ്. കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകരെന്നും അമിത് മാളവ്യ സോഷ്യൽ മീഡിയയായ ട്വിറ്ററിൽ കുറ്റപ്പെടുത്തി.

നേരത്തെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരൻ മറുപടി നൽകിയത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് കെ സുധാകരൻ രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.

https://twitter.com/amitmalviya/status/1581567113353134080/photo/1

The post കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകർ; കെ സുധാകരനെതിരെ ബിജെപി ഐടി സെൽ മേധാവി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/TSYGaUj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages