
നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കവെ കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. അങ്ങിനെയെങ്കിൽ അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവ്വ സന്ദർശനത്തിൻ്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ വിശദീകരിച്ചു. നോർവേയിൽ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി തന്റെ സംസാരത്തിൽ പറഞ്ഞു.
സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന നവകേരള കാഴ്ചപാടിൻ്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവ്വേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കുടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരിൽ ഭൂരിഭാഗവും.നോർവ്വേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ സൂചന നൽകി.
അതേസമയം, ആദ്യമായാണ് കേരളത്തിൻ്റെ ഒരു മുഖ്യമന്ത്രി നോർവ്വേയിലെത്തുന്നതെന്നും അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡണ്ട് സിന്ധു എബ്ജിൽ പറഞ്ഞു.
The post കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ; എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/nj7z4KU
via IFTTT
No comments:
Post a Comment