
ശോഭാ സുരേന്ദ്രനെ ഒഴുവാക്കി ആ സ്ഥാനത്തേക്ക് ചലച്ചിത്ര നടൻ സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിലേക്ക് എടുക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു എന്നാണു ലഭിക്കുന്ന സൂചന. ഇതോടെ ആദ്യമായി പാർട്ടി ചുമതല വഹിക്കാത്ത വ്യക്തി കോർ കമ്മിറ്റിയിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ തീരുമാനത്തിനുണ്ട്.
നിലവിൽ പതിനൊന്ന് പേർ അടങ്ങുന്നതാണ് കോർ കമ്മിറ്റി. കഴിഞ്ഞ ദിവസം കോട്ടയത്ത് ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിൽ, കമ്മിറ്റി വിപുലീകരിക്കുന്നതിനെ സംബന്ധിച്ച ആലോചനകളും മറ്റ് ചർച്ചകളും നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ചലച്ചിത്ര നടൻ സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിലേക്ക് എടുക്കാൻ തീരുമാനിക്കുന്നത്. എന്നാൽ സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാ സുരേന്ദ്രനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു എങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളുട ഭാഗമായി പിന്നീട് ഒഴുവാക്കുകയായിരുന്നു.
കോർ കമ്മിറ്റിയിൽ ഒരു വനിതാ പ്രാതിനിധ്യം ഉണ്ടാകണം എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ ശോഭാ സുരേന്ദ്രന് പകരം മറ്റൊരു വനിതാ നേതാവിനെ സംസ്ഥാനത്ത് നിന്ന് തന്നെ പരിഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഉത്തരേന്ത്യയിലൊക്കെ ബിജെപി പരീക്ഷിച്ചതുപോലെ ചലച്ചിത്ര താരങ്ങളുടെ ജനകീയ മുഖം, സുരേഷ് ഗോപിക്കുള്ള സ്വീകാര്യത തുടങ്ങിയവയൊക്കെ ഉപയോഗിക്കാനാണ് പാർട്ടിയുടെ ശ്രമം.
The post ശോഭാ സുരേന്ദ്രനെ വെട്ടി, പകരം സുരേഷ് ഗോപി ബിജെപിയുടെ കോർ കമ്മിറ്റിയിലേക്ക് appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/EwSaOiL
via IFTTT
No comments:
Post a Comment