ഷാഫിയും ലൈലയും മനുഷ്യ മാംസം കഴിച്ചു; ഭഗവൽ സിംഗ് തുപ്പിക്കളഞ്ഞു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 15 October 2022

ഷാഫിയും ലൈലയും മനുഷ്യ മാംസം കഴിച്ചു; ഭഗവൽ സിംഗ് തുപ്പിക്കളഞ്ഞു

ഇലന്തൂർ നരബലിക്കേസിൽ ലൈലയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകനുമായ മുഹമ്മദ് ഷാഫിയോടൊപ്പം താനും മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചെന്നാണ് ലൈലയുടെ മൊഴി. ലൈലയുടെ ഭർത്താവായ ഭഗവൽ സിംഗ് മാംസം കഴിക്കാതെ തുപ്പിക്കളഞ്ഞു എന്നും ലൈല മൊഴി നൽകി.

നരബലിക്കേസിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്നറിയാൻ അന്വേഷണ സംഘം കൂടുതൽ പരിശോധന തുടരുകയാണ്. ഗവൽ സിംഗിന്റെ വീട്ടിൽ പ്രത്യേകം പരിശീലനം ലഭിച്ച മായ, മർഫി നായ്ക്കളെ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ കിഴക്കുഭാഗത്തുനിന്ന് അസ്ഥി കഷ്ണം കണ്ടെത്തി. റോസ്‌ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്.

വീടിനുള്ളില്‍ ഫൊറന്‍സിക് സംഘത്തിന്റെ പരിശോധനയിൽ ഫ്രിഡ്ജിനുള്ളില്‍ നിന്നും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യമാംസം സൂക്ഷിച്ചതിന്റെ തെളിവാണിതെന്നാണ് വിലയിരുത്തല്‍. നരബലിക്ക് കൂടുതല്‍ ഇരകളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പരിശോധന തുടരുന്നത്.

The post ഷാഫിയും ലൈലയും മനുഷ്യ മാംസം കഴിച്ചു; ഭഗവൽ സിംഗ് തുപ്പിക്കളഞ്ഞു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/DZ1cB3o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages