
സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയെ തുടർന്ന് കേരളത്തിൽ നടന്ന സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ കേസുകള്‍ പിന്‍വലിക്കണമെന്ന് എൻ എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ ആവശ്യപ്പെട്ടു. ഇതിലും കൂടുതൽ ഗൗരവതരമായ കേസുകൾ പിൻവലിക്കുന്ന സർക്കാരിന് ഈ കേസും പിൻവലിക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നാമജപഘോഷയാത്രയിൽ പങ്കെടുത്ത കാരണത്താൽ സാധാരണക്കാരായ ആളുകൾ കോടതികൾ കയറിയിറങ്ങുന്നു. ഇനിയും കേസ് പിൻവലിക്കാത്തത് പ്രതിഷേധാർഹമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
The post ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ കേസുകള്‍ സർക്കാർ പിന്‍വലിക്കണം: സുകുമാരൻ നായർ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/7oAv0eO
via IFTTT
No comments:
Post a Comment