
പത്താം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 26കാരൻ അറസ്റ്റിൽ. പെൺകുട്ടിയെ ഈ യുവാവ് പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ പോലീസ് നടപടി സ്വീകരിച്ചത്. യുവാവിനെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.
വില്ലുപുരം അവലൂർപേട്ട സ്വദേശിയായ ജ്ഞാനശേഖറാണ് അറസ്റ്റിലായിരിക്കുന്നത്. പ്രദേശത്തെ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇതിനു പിന്നാലെ ജ്ഞാനശേഖർ ഇരയായ പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. ഇതിനെ തുടർന്ന് പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജിഞ്ചി ഓൾ-വുമൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
The post പത്താം ക്ലാസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 26 കാരൻ അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/INT89kV
via IFTTT
No comments:
Post a Comment