കെപിസിസി അധ്യക്ഷപദവി ഒഴിയില്ല; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: കെ സുധാകരൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 16 November 2022

കെപിസിസി അധ്യക്ഷപദവി ഒഴിയില്ല; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: കെ സുധാകരൻ

താൻ കെപിസിസി അദ്ധ്യക്ഷ പദവി ഒഴിയാന്‍ ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് കെ സുധാകരന്‍ എംപി. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ഭാവനസൃഷ്ടി മാത്രമാണെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും അദേഹം ആരോപിച്ചു.

അതേസമയം, കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സ്വയം സന്നദ്ധത അറിയിച്ച് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെപിസിസിയും സംസ്ഥാനത്തെ പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്ന് സുധാകരന്‍ കത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവില്‍നിന്ന് പിന്തുണ കിട്ടുന്നില്ലെന്നും സുധാകരന്‍ പറയുന്നു.

എന്നാൽ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിതെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടതായായിരുന്നു വിവരം.

The post കെപിസിസി അധ്യക്ഷപദവി ഒഴിയില്ല; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: കെ സുധാകരൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/yqZ7dAj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages