ഹൃദയാഘാതം; ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 November 2022

ഹൃദയാഘാതം; ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. മഹാരാഷ്ട്രാ കോൺഗ്രസ് സേവാദൾ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാർ പാണ്ഡെ(75) ആണ് മരിച്ചത്.

മുതിർന്ന കോൺഗ്രസ് ദേശീയ നേതാവും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജുമായ ജയറാം രമേശാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്.രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാൻ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നിന്ന് നാന്ദേഡിലേയ്ക്ക് പോയതായിരുന്നു കൃഷ്‌ണകുമാർ.

മഹാരാഷ്ട്രയിലെ യാത്രയുടെ ഫ്ലാഗ് ഓഫ് നടത്തിയ ശേഷം അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, ദിഗ്‌വിജയ് സിങ്, സേവാദൾ ദേശീയ പ്രസിഡന്‍റ് ലാൽജി ദേശായി, എച്ച്‌.കെ പാട്ടീൽ, നാനാ പടോലെ, അശോക് ചവാൻ, ബാലാസാഹേബ് തൊറാട്ട്, സന്ദേശ് സിംഗാൽക്കർ, മഹേന്ദ്ര സിങ് വോറ എന്നിവർ ദുഃഖം രേഖപ്പെടുത്തി.

The post ഹൃദയാഘാതം; ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/bQ49J1T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages