
ഗുജറാത്തിനെയും രാജ്യത്തെയാകെ നശിപ്പിച്ചയും ജാതീയതയും ഭിന്നിപ്പും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് കോൺഗ്രസ് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നടക്കുന്ന ഗുജറാത്തിലെ മെഹ്‌സാനയിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“കോൺഗ്രസ് മോഡൽ എന്നാൽ അഴിമതി, സ്വജനപക്ഷപാതം, രാജവംശ രാഷ്ട്രീയം, വിഭാഗീയത, ജാതീയത എന്നിവയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഏർപ്പെടുന്നതിനും വിവിധ ജാതികളിൽപ്പെട്ടവർക്കിടയിൽ അല്ലെങ്കിൽ വിവിധ ജില്ലകളിൽ പോലും അധികാരത്തിലിരിക്കുന്നതിന് വേണ്ടി വിള്ളലുകൾ സൃഷ്ടിക്കുന്നതിനും പേരുകേട്ടവരാണ്,” – പ്രധാനമന്ത്രി മോദി പറഞ്ഞു.
“ഈ മാതൃക ഗുജറാത്തിനെ മാത്രമല്ല, ഇന്ത്യയെയും നശിപ്പിച്ചിരിക്കുന്നു. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ നാം ഇന്ന് കഠിനമായി പരിശ്രമിക്കേണ്ടതിന്റെ കാരണം ഇതാണ്. ഇത്തരമൊരു പക്ഷപാതത്തിന്റെയും വിവേചനത്തിന്റെയും നയം ഞങ്ങൾ (ബിജെപി) ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടാണ് യുവാക്കൾ പിന്മാറുന്നത്. അവർക്ക് ഞങ്ങളിൽ വിശ്വാസമുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
The post കോൺഗ്രസ് മാതൃക എന്നാൽ അഴിമതിയും സ്വജനപക്ഷപാതവും; അത് ഗുജറാത്തിനെ നശിപ്പിച്ചു: പ്രധാനമന്ത്രി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/rREKxC3
via IFTTT
No comments:
Post a Comment